13കാരി കടയിൽ നിന്ന് മിഠായി എടുത്തിട്ട് പൈസ കൊടുത്തില്ല,ദിവസവും വരണമെന്നതുൾപ്പടെയുള്ള ഭീഷണി, കുവൈത്തിൽ പ്രവാസി പിടിയിൽ

കുവൈറ്റ് സിറ്റി, 13 വയസ്സുള്ള പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തതിന് പലചരക്ക് കട ജീവനക്കാനെ സെൻട്രൽ ജയിലിൽ അടച്ചു. കുട്ടി കടയിൽ നിന്ന് കുറച്ച് മധുരപലഹാരങ്ങൾ എടുത്ത് പണം നൽകാതെ പോകാൻ ശ്രമിച്ചതോടെയാണ് സംഭവത്തിന് തുടക്കം. അതിനു ശേഷം തൊഴിലാളി കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. നടപടികളുടെ ഭാഗമായി കടയിലെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പെൺകുട്ടിയുടെ പിതാവിനെ അയൽക്കാരൻ കുട്ടി കരയുന്നത് കാണുകയും വിവരം അറിയിക്കുകയുമായിരുന്നു. പണം നൽകാതെ മധുരപലഹാരങ്ങൾ കഴിച്ചുവെന്ന് ആരോപിച്ച് ജീവനക്കാരൻ ഭീഷണിപ്പെടുത്തിയ കാര്യം കുട്ടി പിതാവിനോട് പറഞ്ഞു. ഭീഷണിപ്പെടുത്തുന്നത് മാത്രമല്ല തുടർന്ന് അയാൾ കുട്ടിയുടെ ബാഗിൽ നിന്ന് ബലമായി പണം എടുക്കുകയും , ദിവസവും തന്റെ അടുത്തേക്ക് വന്നില്ലെങ്കിൽ പോലീസിൽ റിപ്പോർട്ട് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. സംഭവദിവസം, കടയുടെ നിരീക്ഷണ ക്യാമറകളിൽ നിന്ന് മാറിനിൽക്കാനും കടക്കാരൻ കുട്ടിയോട് നിർദ്ദേശിച്ചിട്ടുണ്ട്. പരിഭ്രാന്തയായ കുട്ടി നിലവിളിക്കുകയും ചെയ്തു , ഹവല്ലി ഡിറ്റക്ടീവുകളുടെ ചോദ്യം ചെയ്യലിൽ പ്രതി പിന്നീട് കുറ്റം സമ്മതിച്ചു. .

Leave a Reply

Your email address will not be published. Required fields are marked *