Temporary Road Closure: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുവൈത്തിലെ പ്രധാന റോഡ് താത്കാലികമായി അടച്ചിടും

Temporary Road Closure കുവൈത്ത് സിറ്റി ഷെയ്ഖ് ജാബർ ആശുപത്രിയിലേക്ക് നയിക്കുന്ന കിങ് ഫൈസൽ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിലെ (റോഡ് 50) ഖൈത്താൻ പാലം താത്കാലികമായി അടച്ചിടുന്നതായി അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട്, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റുമായി ഏകോപിപ്പിച്ചാണ് തീരുമാനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe ഇബ്രാഹിം അൽ-മുസൈൻ സ്ട്രീറ്റിലെ തുരങ്കത്തിനപ്പുറമുള്ള പ്രദേശവും അടച്ചിടുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് (മെയ് 17 ശനിയാഴ്ച) അർദ്ധരാത്രി മുതൽ ഇബ്രാഹിം അൽ-മുസൈൻ സ്ട്രീറ്റിൽ (സ്ട്രീറ്റ് 404) അസ്ഫാൽറ്റ് പാകൽ ജോലികൾ നടക്കും. ഇതിനായി റോഡ് അടച്ചിടല്‍ എട്ട് മണിക്കൂർ നീണ്ടുനിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *