Norka Police Station: പ്രവാസികളുടെ പരാതികള്‍ക്ക് പരിഹാരം; നോര്‍ക്ക പോലീസ് സ്റ്റേഷന്‍ ഉടന്‍

Norka Police Station തിരുവനന്തപുരം: പ്രവാസികളുടെ പരാതികള്‍ കേള്‍ക്കാനും പരിഹാരത്തിനുമായി നോര്‍ക്ക പോലീസ് സ്റ്റേഷന്‍ വരുന്നു. മലയാളികളുടെ പരാതികള്‍ക്കും വിദേശതൊഴില്‍ തട്ടിപ്പുകളും തടയാന്‍ ലക്ഷ്യമിടുന്ന നോര്‍ക്ക പോലീസ് സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞദിവസം ബഹ്‌റൈൻ കേരളീയ സമാജം നോർക്ക റൂട്ട്‌സുമായി ചേർന്ന് മനാമയില്‍ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോകകേരള സഭാ സെക്രട്ടേറിയേറ്റില്‍ നോര്‍ക്ക പോലീസ് സ്റ്റേഷന്‍ നടപ്പിലാക്കാന്‍ തീരുമാനമായി. കേരളം മുഴുവന്‍ അധികാരപരിധിയുളള 50 അംഗ പോലീസ് സേനാ സംവിധാനമാണ് നടപ്പാക്കുക. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe സാമ്പത്തിക തട്ടിപ്പുകള്‍, നിയമവിരുദ്ധ വിദേശതൊഴില്‍ റിക്രൂട്ട്മെന്‍റ്, മനുഷ്യക്കടത്ത്, തൊഴിൽ കരാര്‍ ലംഘനങ്ങള്‍, പ്രവാസികളുടെ കുടുംബപരവും വൈവാഹികവുമായ പ്രശ്നങ്ങൾ, വസ്തുകൈയേറ്റം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ക്കും പരാതികളില്‍ സമയബന്ധിതമായ പരിഹാരം കാണുന്നതിനും ലക്ഷ്യമിട്ടാണ് നോര്‍ക്ക പോലീസ് സ്റ്റേഷനെന്ന ആശയം നടപ്പാക്കുന്നത്. നോര്‍ക്ക പോലീസ് സ്റ്റേഷന്‍റെ വിശദാംശങ്ങള്‍ തയാറാക്കാന്‍ ലോകകേരള സഭാ സെക്രട്ടേറിയേറ്റ്, നോര്‍ക്ക വകുപ്പ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. നോര്‍ക്ക് പോലീസ് സ്റ്റേഷനോടൊപ്പം പ്രവാസി മിഷനും യാഥാര്‍ഥ്യമാകും.

ലിയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ചടങ്ങ് നാ​ളെ ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം ഉ​​​​ച്ച​​​​യ്ക്ക് ഒന്നരയ്ക്ക് തുടങ്ങും. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ചത്വരത്തിലെ പ്ര​​​​ധാ​​​​ന വേ​​​​ദി​​​​യി​​​​ലേ​​​​ക്ക് ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​രു​​​​ടെ അ​​​​ക​​​​മ്പടി​​​​യോ​​​​ടെ മാ​​​​ർ​​​​പാ​​​​പ്പ എത്തും. കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് പാ​​​​പ്പ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. സെ​​​​ന്‍റ് പീറ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ലൂ​​​​ടെ യാ​​​​ത്ര ചെ​​​​യ്തു മാ​​​ർ​​​പാ​​​പ്പ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ക്കും. പോപ്പിന്റെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘം യാത്ര തിരിച്ചു. രാജ്യസഭാ ഉപദ്ധ്യാക്ഷൻ ഹരിവൻഷ് ആണ് സംഘത്തെ നയിക്കുന്നത്. നാഗാലാ‌ൻഡ് ഉപമുഖ്യമന്ത്രി യാൻതുങ്കോ പാറ്റുനും സംഘത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *