Temperature in Kuwait: മുന്നറിയിപ്പ്; കുവൈത്തില്‍ ഈ ദിവസങ്ങളില്‍ താപനില വന്‍തോതില്‍ ഉയരും

Temperature in Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അന്തരീഷ താപനില ഉയരാന്‍ സാധ്യത. 47 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം ഡയറക്ടർ ദരാർ അൽ – അലി മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ .മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായും അദ്ദേഹം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe ഇതേതുടർന്ന്, രാജ്യത്ത് പൊടിക്കാറ്റ് രൂപപ്പെടാനും ചില പ്രദേശങ്ങളിൽ, ദൃശ്യപരത 1,000 മീറ്ററിൽ താഴെ എത്താൻ കാരണമാകുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന പൊടിക്കാറ്റ് വരും ദിവസങ്ങളിൽ ശക്തമായി തുടരുമെന്നും ദരാർ അൽ അലി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *