Forging Kuwaiti Citizenship കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി പൗരത്വ വ്യാജരേഖ ചമച്ച കേസില്‍ വിരമിച്ച സിറിയന്‍ സൈനികന് കടുത്തശിക്ഷ വിധിച്ചു. നിയമവിരുദ്ധമായി ശമ്പളം, പെൻഷൻ, വാടക അലവൻസ് എന്നിവ നേടിയതിനും മരിച്ച പൗരനുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് വ്യാജമായി കുവൈത്ത് പൗരത്വരേഖ ഉണ്ടാക്കി ഒരു റെസിഡൻഷ്യൽ പ്ലോട്ട് നേടാൻ ശ്രമിച്ചതിനുമാണ് ക്രിമിനൽ കോടതി വിരമിച്ച സിറിയൻ സൈനികന് ശിക്ഷ വിധിച്ചത്. ഏഴ് വർഷം തടവിനും 961,000 കെഡി പിഴ അടയ്ക്കാനും ജോലിയിൽ നിന്ന് പിരിച്ചുവിടാനുമാണ് കോടതി വിധിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയിൽ (PIFSS) നിന്ന് 22,430 കെഡി നിയമവിരുദ്ധമായി പണം സ്വീകരിച്ചതിന് പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ പ്രതിക്കെതിരെ കുറ്റം ചുമത്തിയിരുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് പിഐഎഫ്എസ്എസ് ജീവനക്കാരെ സമീപിച്ച് പെൻഷൻ ആവശ്യപ്പെട്ടു. സിവിൽ ഐഡന്റിഫിക്കേഷൻ, കുവൈത്ത് ദേശീയതാ സർട്ടിഫിക്കറ്റ് എന്നിവയാണ് സമര്‍പ്പിച്ചത്. 154 വ്യക്തികളുടെയും അവരിലൂടെ പൗരത്വം നേടിയവരുടെയും കുവൈത്ത് പൗരത്വം റദ്ദാക്കി.

Forging Kuwaiti Citizenship: വ്യാജ പൗരത്വത്തിലൂടെ ജോലി, വിരമിച്ച പ്രവാസി സൈനികന് കുവൈത്തില്‍ കടുത്തശിക്ഷ
•
Leave a Reply