Expat Accident Death നാഗർകോവിൽ: കുവൈത്തില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയതിന് പിന്നാലെ കാര്‍ കനാലില്‍ വീണ് പ്രവാസി മരിച്ചു. ഇരണിയലിനു സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫര്‍ (48) ആണ് മരിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ദിവസം മുന്‍പാണ് ക്രിസ്റ്റഫര്‍ നാട്ടിലെത്തിയത്. കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബന്ധുവിന്റെ വീട്ടിൽ നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ നാഗർകോവിലിന് സമീപത്തെ തോവാളയ്ക്ക് സമീപത്തെ ഭൂതപാണ്ടിയിലെത്തിയതായിരുന്നു. സ്വന്തം കാറിലാണ് ക്രിസ്റ്റഫർ ഇവിടെയെത്തിയത്. ചടങ്ങ് കഴിഞ്ഞ് മടക്കയാത്രയിൽ നാവൽക്കാടിന് സമീപത്ത് വച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe നിയന്ത്രണം നഷ്ടമായ കാർ റോഡിന് സമീപത്തെ അരശിയർ കനാലിലേക്ക് മറിഞ്ഞു. ക്രിസ്റ്റഫറിന് കാറിന് പുറത്തേക്ക് എത്താനാകാതെ വാഹനത്തിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്. അപകടം കണ്ടെത്തിയ പരിസരവാസികൾ ക്രിസ്റ്റഫറിനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്രിസ്റ്റഫർ സഞ്ചരിച്ചിരുന്ന കിയ കാർ അമിത വേഗതയിലായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ക്രിസ്റ്റഫറിന്റെ ഭാര്യ വിദേശത്ത് നഴ്സാണ്. മൂന്ന് മക്കളാണ് ദമ്പതികൾക്കുള്ളത്.

Expat Accident Death: കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയിട്ട് രണ്ട് ദിവസം; കാര്‍ കനാലിലേക്ക് വീണ് പ്രവാസിക്ക് ദാരുണാന്ത്യം
•
Leave a Reply