കുവൈത്തിലെ പ്രവാസികളെ !! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിഴ അടച്ച് കീശകാലിയാകും

കുവൈറ്റിന്റെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി രാജ്യത്തെ പ്രകൃതി സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷകൾ അധികൃതർ വിശദീകരിച്ചു. വർദ്ധിച്ചുവരുന്ന പരിസ്ഥിതി ലംഘനങ്ങളും അവ തടയുന്നതിന് ലക്ഷ്യമിട്ടുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതുമായി കർശന നടപടികളാണ് അധികൃതർ കൈകൊണ്ടിട്ടുള്ളത്. ഇവ കണ്ടത്തുന്നതിനായി ശ്രമങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡുമായി സഹകരിച്ച് പരിസ്ഥിതി പോലീസ് ഊർജ്ജിതമാക്കുന്നുണ്ടെന്ന് ബ്രിഗേഡിയർ അൽ-ഫറജ് വ്യക്തമാക്കി. നാം മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനി പറയുന്നവയാണ്!! കുവൈറ്റ് ഉൾക്കടലിൽ, പ്രത്യേകിച്ച് മത്സ്യബന്ധന നിരോധന കാലയളവിൽ നിയമലംഘകർക്ക്, പ്രത്യേകിച്ച് നിയന്ത്രിത സമയങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്ക്, 5,000 ദിനാർ വരെയുള്ള കനത്ത പിഴ ഈടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടാതെ, ബീച്ചുകളിൽ മാലിന്യം തള്ളുന്നതിന് പിഴ ചുമത്തുന്നതിൽ പോലീസ് വളരെ ശ്രദ്ധാലുവാണ്, ഫെബ്രുവരിയിൽ നടന്ന ദേശീയ ആഘോഷ വേളയിൽ ഏകദേശം 80 നിയമലംഘനങ്ങൾ കണ്ടത്തിയിട്ടുണ്ട്. മാലിന്യം തള്ളുന്നതിനുള്ള പിഴ 500 ദിനാർ വരെയാകാം. പൊതു ഇടങ്ങളിലെ പുകവലി നിയന്ത്രിക്കുന്നതിലും വകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട് . ഇതുപ്രകാരം അടച്ചിട്ട വാണിജ്യ ഇടങ്ങളിൽ പുകവലിക്കുന്നതിന് 500 ദിനാർ വരെ പിഴ ചുമത്തും, അതേസമയം പാർക്കിംഗ് സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും പുകവലിക്കുന്നതിന് സമാനമായി പിഴ ചുമത്തും. ശരിയായ ലൈസൻസില്ലാതെ പുകവലി അനുവദിക്കുന്ന സ്ഥാപനങ്ങൾക്ക് 1,000 ദിനാർ വരെ പിഴ ചുമത്തും.

Leave a Reply

Your email address will not be published. Required fields are marked *