കുവൈറ്റിൽ എണ്ണ വില ബാരലിന് കൂടി .

കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വില നിലവാരത്തിന്റെ അടിസ്ഥാനത്തിൽ , കഴിഞ്ഞ വെള്ളിയാഴ്ച ബാരലിന് 64.17 ഡോളറായിരുന്ന കുവൈറ്റ് എണ്ണയുടെ നിരക്ക് എന്നാൽ തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ 49 സെന്റ് ഉയർന്ന് 64.66 ഡോളറിലെത്തി.
ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 13 സെന്റ് ഉയർന്ന് 65.54 ഡോളറിലെത്തിയപ്പോൾ യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 20 സെന്റ് ഉയർന്ന് 62.69 ഡോളറിലും എത്തി.

Leave a Reply

Your email address will not be published. Required fields are marked *