കുവൈത്തിലെ വിവിധ സുരക്ഷാനടപടികള്‍; അറസ്റ്റിലായത് 301 പേർ, 249 പേരെ നാടുകടത്തി

കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധയിടങ്ങളില്‍ നടത്തിയ സുരക്ഷാനടപടികളില്‍ 310 പേര്‍ അറസ്റ്റിലായി. ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, ബന്ധപ്പെട്ട എല്ലാ സംസ്ഥാന സ്ഥാപനങ്ങളുമായും സഹകരിച്ച്, ജലീബ് അൽ-ഷുയൂഖിലെ വിവിധ മേഖലകളിലെ നിയമലംഘകരെ ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയത്. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് റെയ്ഡുകൾ നടന്നത്. കാംപെയ്‌നിനിടെ 249 പേരെ നാടുകടത്തി. 191 കുറ്റവാളികളെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. കുവൈത്ത് മുനിസിപ്പാലിറ്റി 495, ഫയർഫോഴ്‌സും 238 അടച്ചുപൂട്ടൽ നോട്ടീസുകൾ നൽകി. 121 ഇലക്ട്രിക്കൽ കേബിളുകൾ വിച്ഛേദിച്ചു. 130 വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. നിയമം പാലിക്കുന്നതിനും പൊതു സുരക്ഷ സംരക്ഷിക്കുന്നതിനും നിയമലംഘനങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള കുവൈത്തിന്‍റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തിക്കൊണ്ട്, ഈ കാംപെയ്‌നുകൾ ദിവസവും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *