kuwait temperature; കുവൈറ്റിൽ ശരിക്കും ചൂട് കാലം ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം. വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് ഉയരുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കന്ന സീസണിന്റെ അവസാനഘട്ടം നാളെ (ഞായറാഴ്ച, മെയ് 25) പൂര്‍ത്തിയാകാനിരിക്കെ പുതിയ സീസണ് വരുന്നു. ഞായറാഴ്ച അല്‍ – ബാറ്റിന് സീസണ് ആരംഭിക്കുമെന്ന് അല്‍ – അജാരി സയന്റിഫിക് സെന്റര്‍ പ്രഖ്യാപിച്ചു. ഈ സീസണൽ ഘട്ടം 13 ദിവസം നീണ്ടുനിൽക്കും. “അൽ-ബതീൻ” സമയത്ത്, പകൽ സമയം 13 മണിക്കൂറും 47 മിനിറ്റും വരെ നീണ്ടുനിൽക്കും, സൂര്യാസ്തമയം വൈകുന്നേരം 6:38 നായിരിക്കും, രാത്രികൾ കുറയും. അടുത്ത 13 ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയും ക്രമേണ താപനില വർദ്ധനവും പ്രതീക്ഷിക്കുന്നതായും കേന്ദ്രം വ്യക്തമാക്കി. താപനില ഉയരുന്ന സാഹചര്യത്തിൽ മിക്ക സർക്കാർ സ്ഥാപനങ്ങളിലും വൈദ്യുതി ഉപയോഗം വർദ്ധിച്ചിരിന്നു. ഇതിനെ തുടർന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയും മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും അടച്ചിട്ടു. ഇതുമൂലം ഏകദേശം 706 മെഗാവാട്ടിന്റെ കുറവുണ്ടായി.

kuwait temperature; കുവൈറ്റിൽ ശരിക്കും ചൂട് കാലം ആരംഭിക്കാൻ ഇനി കുറച്ച് ദിനങ്ങൾ മാത്രം, കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
•
Leave a Reply