ഇതും അച്ഛനോ? ഇതും അച്ഛനോ? എട്ടാംക്ലാസുകാരിയെ സ്കൂട്ടറിൽ കൊണ്ടുപോയി പീഡിപ്പിച്ചു, പിതാവ് പിടിയിലാകുന്നത് രണ്ടാം തവണ

molest; മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെ പൊലീസ് പിടികൂടി. ഇത് രണ്ടാം തവണയാണ് ഇയാളെ പിടികൂടുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകളെ പിതാവ് പീഡിപ്പിച്ചുവെന്ന പരാതിയുമായി വന്നത് കുട്ടിയുടെ അമ്മയാണ്. 36കാരനായ പിതാവാണ് മകളെ ലൈം​ഗികമായി പീഡിപ്പിച്ചത്. തിരുവനന്തപുരം വർക്കലയിലാണ് സംഭവം.ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഇക്കഴിഞ്ഞ 21-ാം തീയതിയാണ് സംഭവം, 13കാരിയായ മകളെ സ്ഥലം കാണിക്കാനെന്ന വ്യാജേന സ്കൂട്ടറിൽ പൊൻ‌മുടിയിൽ എത്തിച്ചു. ശേഷം കാട് മൂടി കിടന്ന പ്രദേശത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. 2019ലും സമാന സ്വഭാവമുള്ള കേസ് പ്രതിക്കെതിരെ അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പ്രതി രക്ഷപ്പെടുകയായിരുന്നു. പിതാവ് മകളെ രണ്ടാമത്തെ തവണയാണ് പീഡിപ്പിക്കുന്നത്. രണ്ടാമതും അച്ഛനിൽ നിന്ന് ദുരനുഭവം ഉണ്ടായതോടെയാണ് പെൺകുട്ടി അമ്മയോട് വിവരം പറയുന്നത്. പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *