Public Authority for Civil Information; കുവൈറ്റിലെ ചില താമസക്കാർ അഡ്രസ് രേഖകൾ അപ്ഡേറ്റ് ചെയ്യണം; അല്ലെങ്കിൽ പിഴ അടക്കേണ്ടി വരും

Public Authority for Civil Information; രാജ്യത്തെ ചില താമസക്കാർ അഡ്രസ് രേഖകൾ അപ്ഡേറ്റ് ചെയ്യാനുള്ള മുന്നറിയിപ്പ് നൽകി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) അധികൃതർ. ഔദ്യോഗിക ഗസറ്റിൽ പേര് പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ റെസിഡൻഷ്യൽ വിലാസങ്ങൾ ഇല്ലാതാക്കിയ വ്യക്തികളാണ് അഡ്രസ് രേഖകൾ അപ്ഡേറ്റ് ചെയ്യേണ്ടത്. 1982 ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം, അഡ്രസ് രേഖകൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഒരാൾക്ക് 100 കുവൈറ്റ് ദിനാർ വരെ പിഴ ചുമത്തും. വസ്തു ഉടമയുടെ അഭ്യർത്ഥന പ്രകാരം കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത് കൊണ്ട് വിലാസങ്ങൾ നീക്കം ചെയ്ത 643 വ്യക്തികളുടെ പട്ടിക കുവൈറ്റ് അധികൃതർ പുറത്തിറക്കി. റെസിഡൻഷ്യൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യം പിഎസിഐ വ്യക്തമാക്കി. പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ രേഖകളുമായി അതോറിറ്റി സന്ദർശിക്കാൻ ഇവരോട് നിർദ്ദേശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *