Manhole Accident; ​ഗൾഫിൽ മാൻഹോളിൽ വീണ മലയാളി നഴ്സിന് ദാരുണാന്ത്യം

Manhole Accident; ഒമാനിൽ മാൻഹോളിൽ വീണ മലയാളി നഴ്സിന് ദാരുണാന്ത്യം. ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ മസ്‌യൂനയിൽ മാൻഹോളിൽ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി ലക്ഷ്മി വിജയകുമാർ (34) ആണ് മരിച്ചത്. മേയ് 15നാണ് സലാലയിൽ നിന്ന് 200 കിലോമീറ്റർ അകലെ മസ്‌യൂനയിൽ അപകടത്തിൽപെട്ടത്. താമസസ്ഥലത്ത് നിന്ന് മാലിന്യം കളയാനായി പോകുമ്പോൾ കാൽതെറ്റി മാൻഹോളിൽ വീഴുകയായിരുന്നു. ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായിരുന്നു ലക്ഷ്മി. ഉടൻ തന്നെ മസ്‌യൂനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളാവുകയായിരുന്നു. പിന്നീട് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം തുടർനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *