-
കുവൈത്തിലെ ബീച്ചിൽ ഒരാൾ മുങ്ങിമരിച്ചു
•
കുവൈത്ത് സിറ്റി: മെസില ബീച്ചിൽ ഒരാള്‍ മുങ്ങിമരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഉടന്‍തന്നെ സാൽമിയ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ ടീമുകൾ രക്ഷാപ്രവർത്തനം നടത്തി. അടിയന്തര സേവന സംഘങ്ങള്‍ ദ്രുത ഇടപെടൽ ഉണ്ടായിട്ടും ഒരാളുടെ ജീവന് നഷ്ടമായി. അന്വേഷണങ്ങളും നടപടിക്രമങ്ങളും തുടരുന്നതിനായി അധികൃതർ പ്രദേശം ഏറ്റെടുത്തു.
-
കുവൈത്തിലെ അപാര്ട്മെന്റില് തീപിടിത്തം
•
കുവൈത്ത് സിറ്റി: ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. ഹവല്ലി, സാൽമിയ സെൻട്രൽ ഫയർ ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി നിയന്ത്രണവിധേയമാക്കി. ടീമുകൾ ഉടനടി പ്രതികരിക്കുകയും തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. പരിക്കേറ്റയാളെ വൈദ്യസഹായത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ബുധനാഴ്ച ഉച്ചയ്ക്ക് ഫഹാഹീലിലെ ഒരു ഷോപ്പിങ് മാളിൽ ഉണ്ടായ വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഫഹാഹീലിലെയും അഹ്മദിയിലെയും അഗ്നിശമന സേനാംഗങ്ങൾ വാതക ചോർച്ച…
-
കുവൈത്തിലെ പ്രമുഖ ഷോപ്പിങ് മാളില്‍ വാതകചോര്‍ച്ച; സ്ഫോടനത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
•
കുവൈത്ത് സിറ്റി: ഷോപ്പിങ് മാളില്‍ വാതകചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്ക്. കുവൈത്തിലെ ഫഹാഹീലിലെ ഒരു ഷോപ്പിങ് മാളിലാണ് വാതക ചോർച്ച ഉണ്ടായത്. ഇന്നലെ (മെയ് 21) ഉച്ച കഴിഞ്ഞാണ് സംഭവം. എസിയിൽനിന്ന് വാതക ചോർച്ചയുണ്ടായതിനെ തുടർന്നാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍തന്നെ ഫഹാഹീൽ, അഹ്മദി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
-
ഞെട്ടല്‍ ! അമ്മ പുഴയിലെറിഞ്ഞുകൊന്ന മൂന്നരവയസുകാരി ലൈംഗികപീഡനത്തിന് ഇരയായി; കുട്ടിയുടെ പിതാവിന്റെ അടുത്തബന്ധു കസ്റ്റഡിയില്‍
•
നെടുമ്പാശേരി: അമ്മ പുഴയിലെറിഞ്ഞുകൊന്ന മൂന്നരവയസുകാരി ലൈംഗികപീഡനത്തിന് ഇരയായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവിന്റെ അടുത്തബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ മുതൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുത്തൻകുരിശ് പോലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസെടുത്തു. പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടർമാർ ശാരീരിക പീഡനം സംബന്ധിച്ച സൂചനകൾ പോലീസിന് നൽകിയതിനെത്തുടർന്നാണു നടപടി. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിൽ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകൾ നൽകിയിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ഭർതൃവീട്ടിൽ…
-
കുവൈത്തിൽ വീടിന് തീപിടിച്ചു
•
കുവൈറ്റ് സിറ്റി ,അൽ-സബാഹിയ പ്രദേശത്തെ വീടിന് തീപിടിച്ചു. അൽ-മംഗഫ്, അൽ-അഹ്മദി കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ നേരിട്ടെത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. തീ അണയ്ക്കാനും കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാനും ടീമുകൾ അതിവേഗമാണ് നടപടികൾ കൈകൊണ്ടിട്ടുള്ളത് . പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പ്രകാരം കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തത്തിന്റെ കാരണം അധികൃതർ നിലവിൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
-
13കാരി കടയിൽ നിന്ന് മിഠായി എടുത്തിട്ട് പൈസ കൊടുത്തില്ല,ദിവസവും വരണമെന്നതുൾപ്പടെയുള്ള ഭീഷണി, കുവൈത്തിൽ പ്രവാസി പിടിയിൽ
•
കുവൈറ്റ് സിറ്റി, 13 വയസ്സുള്ള പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തതിന് പലചരക്ക് കട ജീവനക്കാനെ സെൻട്രൽ ജയിലിൽ അടച്ചു. കുട്ടി കടയിൽ നിന്ന് കുറച്ച് മധുരപലഹാരങ്ങൾ എടുത്ത് പണം നൽകാതെ പോകാൻ ശ്രമിച്ചതോടെയാണ് സംഭവത്തിന് തുടക്കം. അതിനു ശേഷം തൊഴിലാളി കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. നടപടികളുടെ ഭാഗമായി കടയിലെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പെൺകുട്ടിയുടെ പിതാവിനെ അയൽക്കാരൻ കുട്ടി കരയുന്നത് കാണുകയും വിവരം അറിയിക്കുകയുമായിരുന്നു. പണം നൽകാതെ മധുരപലഹാരങ്ങൾ കഴിച്ചുവെന്ന് ആരോപിച്ച് ജീവനക്കാരൻ ഭീഷണിപ്പെടുത്തിയ…