കുവൈത്തിൽ വാഹനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തി ഹവല്ലി ഗവർണറേറ്റിൽ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് അധികൃതർ സ്ഥലത്തെത്തുകയും നടപടിക്രമങ്ങൾ ആരംഭിക്കുകയുംചെയ്തു. റിപ്പോർട്ട് ലഭിച്ചയുടനെ പോലീസ് പട്രോളിംഗും ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി, ഫോറൻസിക് തെളിവ് ഉദ്യോഗസ്ഥരെയും കൂടാതെ ഫോറൻസിക് ഡോക്ടറെയും വിളിച്ചുവരുത്തുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ മൃതദേഹം മുപ്പത് വയസ്സുള്ള ഒരു ഈജിപ്ഷ്യൻ പ്രവാസിയുടേതാണെന്ന് കണ്ടെത്തി.

കുവൈത്തിൽ പാർക്ക് ചെയ്ത വാഹനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തി,
•
Leave a Reply