Flash sale; ഇനി പോക്കറ്റ് കാലിയാകാതെ പറക്കാം. എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലാഷ് സെയിലിലൂടെയാണ് ഇങ്ങനെ ഒരവസരം ഒരുക്കിയിട്ടുള്ളത്. 1250 രൂപ മുതൽ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6131 രൂപ മുതൽ അന്താരാഷ്ട്ര വിമാന ടിക്കറ്റുകളും ലഭ്യമാണ്. 2025 സെപ്റ്റംബർ 19 വരെയുള്ള ആഭ്യന്തര യാത്രകൾക്കും ഓഗസ്റ്റ് 6, 12, 20 തീയതികളിലുള്ള അന്താരാഷ്ട്ര യാത്രകൾക്കുമാണ് ഈ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുക. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും (airindiaexpress.com) മൊബൈൽ ആപ്പിലൂടെയും മറ്റ് ബുക്കിങ്ങ് ചാനലുകളിലൂടെയും മേയ് 25 വരെ ബുക്ക് ചെയ്യാം. 1250 രൂപ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുന്നത് ആഭ്യന്തര യാത്രകളിൽ ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കാണ്. 1375 രൂപ മുതൽ എക്സ്പ്രസ് വാല്യൂ നിരക്കിലും ടിക്കറ്റെടുക്കാം. അന്താരാഷ്ട്ര യാത്രക്കാർക്ക് 6131 രൂപയുടെ എക്സ്പ്രസ് ലൈറ്റ് നിരക്കിന് പുറമെ 6288 രൂപയ്ക്ക് എക്സ്പ്രസ് വാല്യൂ, 7038 രൂപയ്ക്ക് എക്സ്പ്രസ് ഫ്ലെക്സ് നിരക്കുകളിലും ടിക്കറ്റുകൾ ലഭിക്കും. എയർ ഇന്ത്യയുടെ വെബ്സൈറ്റ് വഴി എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് കൺവീനിയൻസ് ഫീ ഒഴിവാക്കിയിട്ടുണ്ട്. ചെക്ക് ഇൻ ബാഗേജ് ഇല്ലാതെയുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കുകളിൽ യാത്ര ചെയ്യുന്നവർക്ക് നിലവിലുള്ള 7 കിലോ കാബിൻ ബാഗേജിന് പുറമേ മൂന്ന് കിലോ അധിക ക്യാബിൻ ബാഗേജ് കൂടി മുൻകൂർ സൗജന്യമായി ബുക്ക് ചെയ്യാം.

Flash sale; വമ്പൻ സെയിൽ; 1250 രൂപക്ക് വിമാന ടിക്കറ്റുമായി എയർ ഇന്ത്യ, വിശദാംശങ്ങൾ….
•
Leave a Reply