liji

  • Infanticide in Kuwait: ‘യാതൊരു ദാക്ഷിണ്യവും കാണിക്കില്ല’: ശിശുഹത്യക്കെതിരെ കർശന നടപടിയുമായി കുവൈറ്റ്

    Infanticide in Kuwait: ‘യാതൊരു ദാക്ഷിണ്യവും കാണിക്കില്ല’: ശിശുഹത്യക്കെതിരെ കർശന നടപടിയുമായി കുവൈറ്റ്

    സമൂഹത്തിലുണ്ടാകുന്ന നാണക്കേട് ഓർത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തുന്നവരോട് യാതൊരു ദാക്ഷിണ്യവും കാണിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും കുവൈറ്റിലെ മന്ത്രിമാരുടെ കൗൺസിൽ വ്യക്തമാക്കി. നാണക്കേട് ഒഴിവാക്കാൻ നവജാതശിശുവിനെ കൊല്ലുന്നവർക്ക് 5 വർഷം വരെ തടവോ 375 ദിനാർ പിഴയോ നൽകും. പീനൽ കോഡിലെ ആർട്ടിക്കിൾ 159 റദ്ദാക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിമാരുടെ കൗൺസിൽ അം​ഗീകാരം നൽകുകയും ചെയ്തു. രാജ്യത്തി​ന്റെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന അവകാശവും ഇസ്ലാമിക നിയമത്തിന്റെ പ്രധാന തത്വവുമായ ജീവിക്കാനുള്ള അവകാശം ഉയർത്തിപ്പിടിക്കേണ്ടതാണെന്നും അധികൃതർ…

  • midday work ban:കുവൈറ്റിൽ ഉച്ചയ്ക്ക് ജോലി ചെയ്യുന്നതിന് വിലക്ക്: കൂടുതൽ വിവരങ്ങൾ

    midday work ban:കുവൈറ്റിൽ ഉച്ചയ്ക്ക് ജോലി ചെയ്യുന്നതിന് വിലക്ക്: കൂടുതൽ വിവരങ്ങൾ

    കുവൈറ്റിൽ ഉച്ചയ്ക്ക് ജോലി ചെയ്യുന്നതിന് നിരോധനമേർപ്പെടുത്താൻ നീക്കം. ജൂൺ മുതൽ ഓ​ഗസ്റ്റ് മാസം അവസാനിക്കുന്നത് വരെ രാവിലെ 11:00 നും വൈകുന്നേരം 4:00 നും ഇടയിൽ തുറസ്സായ മേഖലയിൽ ജോലി ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തുന്നതിനുള്ള അഡ്മിനിസ്ട്രേറ്റീവ് പ്രമേയം നടപ്പിലാക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) പരിശോധനാ സംഘങ്ങളെ സജ്ജമാക്കുന്നുണ്ടെന്ന് അതോറിറ്റിയിലെ വൃത്തങ്ങൾ സ്ഥിരീകരിച്ചു. കടുത്ത വേനലിൽ തുറസ്സായ ഇടങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്ന് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും തുറസ്സായ തൊഴിൽ സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതിനുമാണ് നിയമം ഉദ്ദേശിക്കുന്നതെന്നും…

  • കുവൈറ്റിൽ ജീവനക്കാരുടെ പാസ്പോർട്ട് തൊഴിലുടമയ്ക്ക് സൂക്ഷിക്കാമോ? അറിയേണ്ട നിയമവശങ്ങൾ ഇതെല്ലാം..

    കുവൈറ്റിൽ ജീവനക്കാരുടെ പാസ്പോർട്ട് തൊഴിലുടമയ്ക്ക് സൂക്ഷിക്കാമോ? അറിയേണ്ട നിയമവശങ്ങൾ ഇതെല്ലാം..

    കുവൈറ്റ് തൊഴിൽ നിയമപ്രകാരം പ്രവാസി തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ തൊഴിലുടമകൾ തടഞ്ഞുവയ്ക്കുന്നത് നിയമവിരുദ്ധമാണ്. കുവൈറ്റ് കമ്പനി ഉടമകളുടെ അറിവില്ലാതെ ചില പ്രവാസി മാനേജർമാർ ഇത്തരത്തിൽ തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുന്നത് അവരുടെ അധികാരം ദുർവിനിയോ​ഗമാണ്. രാജ്യത്തെ തൊഴിൽ നിയമപ്രകാരം ജീവനക്കാരുടെ പാസ്‌പോർട്ട് തൊഴിലുടമകൾ കൈവശം വയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും അത്തരം നടപടികൾ പ്രാദേശികവും അന്തർദേശീയവുമായ നിയമങ്ങൾ ലംഘിക്കുന്നതുമാണ്. അതേസമയം ഇത്തരം ചൂഷണത്തിന് ഇരയാകുന്നവർക്ക് നിയമപരമായി മുന്നോട്ട് പോകാനും നീതി തേടാനും സാധിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും…

  • Kuwait accident death: കുവൈറ്റിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; മലയാളി യുവാവ് മരണപ്പെട്ടു

    Kuwait accident death: കുവൈറ്റിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; മലയാളി യുവാവ് മരണപ്പെട്ടു

    കുവൈറ്റിലെ സൽവയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. 39കാരനായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുനീർ ആണ് മരിച്ചത്. കുവൈത്ത് കെഎംസിസി തളിപ്പറമ്പ് മണ്ഡലം അംഗമാണ്. പിതാവ് അബ്ദുൽ ഹകീം. മാതാവ് റൂഖിയ. ഭാര്യ റാഹില. രണ്ട് മക്കളാണുള്ളത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കുവൈത്ത് കെഎംസിസി ഹെൽപ്പ് ഡെസ്കി​ന്റെ നേതൃത്വത്തിൽ പുരോ​ഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe