KUWAIT

  • കുവൈത്തില്‍ കൊടുംചൂട്; 51 ഡിഗ്രി വരെ താപനില ഉയരും

    കുവൈത്തില്‍ കൊടുംചൂട്; 51 ഡിഗ്രി വരെ താപനില ഉയരും

    കുവൈത്ത് സിറ്റി: വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കുവൈത്തിൽ കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ രാത്രിയിൽ താപനില കൂടുതൽ ചൂടായിരിക്കുമെന്നും വികസനം സാധ്യമല്ലാത്ത പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ദൃശ്യപരത കുറയ്ക്കുമെന്നും വകുപ്പ് ആക്ടിങ് ഡയറക്ടർ ധീരാർ അൽ – അലി പറഞ്ഞു. ഇന്ത്യൻ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലാണ് കുവൈത്ത്. ഇത് മേഖലയിൽ ചൂട് മുകളിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിന്‍റെ മിക്ക പ്രദേശങ്ങളിലും രേഖപ്പെടുത്തിയ താപനില കുറഞ്ഞത് 33 ഡിഗ്രിക്കും പരമാവധി 48…

  • കുവൈത്ത്: മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ബാങ്ക് കാര്‍ഡും പിന്‍ നമ്പറും നല്‍കി, പ്രവാസിയായ വയോധികന് നഷ്ടമായത് 10,200 ദിനാര്‍

    കുവൈത്ത്: മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ബാങ്ക് കാര്‍ഡും പിന്‍ നമ്പറും നല്‍കി, പ്രവാസിയായ വയോധികന് നഷ്ടമായത് 10,200 ദിനാര്‍

    കുവൈത്ത് സിറ്റി: മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ മൊബൈല്‍ ഫോണ്‍ കടയിലെത്തിയ വയോധികന് നഷ്ടമായത് ലക്ഷങ്ങള്‍. അഞ്ച് ദിനാറിന്റെ മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിനായാണ് വയോധികനെത്തിയത്. എന്നാല്‍, കടയിലെ ജീവനക്കാരന്റെ കയ്യിൽ ബാങ്ക് കാർഡും പിൻ നമ്പറും നൽകിയ പ്രവാസി വയോധികന് ബാങ്ക് അകൗണ്ടിൽ നിന്ന് 10,200 ദിനാർ നഷ്ടമായി. കഴിഞ്ഞ തിങ്കളാഴ്ച ജഹറയിലാണ് സംഭവം. പണം മുഴുവന്‍ കയ്യിൽ ഇല്ലാത്തത്തിനാലും കാർഡ് വഴി പെയ്മെന്റ് നടത്തുന്നതിൽ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തതിനാലുമാണ് എടിഎം കാർഡും പിൻ നമ്പറും…

  • കുവൈത്തിലെ ഇവിടങ്ങളില്‍ ഇന്ന് മൂന്ന് മണിക്കൂര്‍ വൈദ്യുതി തടസപ്പെടും

    കുവൈത്തിലെ ഇവിടങ്ങളില്‍ ഇന്ന് മൂന്ന് മണിക്കൂര്‍ വൈദ്യുതി തടസപ്പെടും

    കുവൈത്ത് സിറ്റി: ഉയർന്ന വൈദ്യുത ലോഡും വിവിധ യൂണിറ്റുകളിലെ അറ്റകുറ്റപ്പണികളും കാരണം കുവൈത്തിലെ ചിലയിടങ്ങളില്‍ വൈദ്യുതി തടസപ്പെടും. ചില കാർഷിക, വ്യാവസായിക, പാർപ്പിട മേഖലകളിലെ വൈദ്യുതി താത്കാലികമായി വിച്ഛേദിക്കേണ്ടിവരുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം പ്രഖ്യാപിച്ചു. വേനൽക്കാലത്ത് പൂർണമായ പ്രവർത്തനത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമാണ് അറ്റകുറ്റപ്പണികൾ. രാജ്യത്തിന്റെ വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാൻ ഈ പവർകട്ടുകൾ ആവശ്യമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. രാജ്യത്തെ വ്യാവസായിക പാർപ്പിട മേഖലകളിൽ ഇന്ന് മൂന്ന് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും. ജലീബ്…

  • കുവൈത്ത്: പെര്‍ഫ്യൂമിന് ദൈവനിന്ദയ്ക്കെതിരായ പേരുകള്‍, വിൽപ്പനക്കാർക്കെതിരെ നടപടി

    കുവൈത്ത്: പെര്‍ഫ്യൂമിന് ദൈവനിന്ദയ്ക്കെതിരായ പേരുകള്‍, വിൽപ്പനക്കാർക്കെതിരെ നടപടി

    കുവൈത്ത് സിറ്റി: പെര്‍ഫ്യൂമിന് ദൈവനിന്ദയ്ക്കെതിരായ നാമങ്ങള്‍ ഉപയോഗിച്ച വില്‍പ്പനക്കാര്‍ക്കെതിരെ നടപടിയുമായി കുവൈത്ത്. ഇസ്ലാമിക മൂല്യങ്ങളെ ലംഘിക്കുന്നതും ദൈവികതയ്‌ക്കെതിരായ കുറ്റകൃത്യവുമാണെന്ന് കരുതുന്ന പേരുകളുള്ള സുഗന്ധദ്രവ്യങ്ങളാണ് വില്‍പ്പന നടത്തിയത്. ഇതേതുടര്‍ന്ന്, ഹവല്ലി, ജഹ്‌റ ഗവർണറേറ്റുകളിൽ പ്രവർത്തിക്കുന്ന ഒരു കട വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ അടിയന്തര സംഘങ്ങൾ അടപ്പിച്ചു. അധികാരികൾ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. ഉത്തരവാദികളായ വ്യക്തികളെ കൂടുതൽ അന്വേഷണത്തിനായി കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്തു.

  • കുവൈത്ത്: സ്വത്തുക്കൾ സമർപ്പിച്ചില്ലേ? ജോലി നഷ്ടപ്പെടും, പിഴയും, കൂടാതെ…

    കുവൈത്ത്: സ്വത്തുക്കൾ സമർപ്പിച്ചില്ലേ? ജോലി നഷ്ടപ്പെടും, പിഴയും, കൂടാതെ…

    കുവൈത്ത് സിറ്റി: സമയപരിധിക്കുള്ളില്‍ സാമ്പത്തിക വെളിപ്പെടുത്തല്‍ പ്രസ്താവനകള്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ). സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും പൊതു സ്ഥാനങ്ങളുടെയും അവയുടെ ഉടമകളുടെയും മേൽനോട്ടം ഉറപ്പാക്കുന്നതിനും പൊതു ഫണ്ട് സംരക്ഷിക്കുന്നതിനുമുള്ള ഒരു പ്രതിരോധ നടപടിയാണിതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. മുന്നറിയിപ്പിന് ശേഷം ആദ്യ വെളിപ്പെടുത്തൽ സമർപ്പിക്കുന്നതിൽ 90 ദിവസത്തിൽ കൂടുതൽ കാലതാമസം വരുത്തിയാൽ കുറഞ്ഞത് 500 കെഡി പിഴ ഈടാക്കാമെന്നും സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള സാധ്യതയുണ്ടെന്നും നസാഹ വിശദീകരിച്ചു.…

  • കുവൈത്തില്‍ ഈദ് അൽ-അദ്ഹ എപ്പോള്‍? സാധ്യത, തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍

    കുവൈത്തില്‍ ഈദ് അൽ-അദ്ഹ എപ്പോള്‍? സാധ്യത, തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍

    കുവൈത്ത് സിറ്റി: ഈ വര്‍ഷം ഈദ് അല്‍ അദ്ഹ കുവൈത്തില്‍ ജൂണ്‍ ആറിന്. മെയ് 28 ന് ദുൽ-ഹിജ്ജയുടെ ആദ്യ ചന്ദ്രക്കല ജ്യോതിശാസ്ത്രപരമായി ദൃശ്യമാകുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ജൂൺ അഞ്ചിന് അറഫ ദിനമായിരിക്കും. ദു അല്‍- ഹിജ്ജയുടെ ചന്ദ്രക്കല മെയ് 27 പ്രഭാതത്തില്‍ സംയോജനത്തിന് ശേഷം പിറവിയെടുക്കും. 29 ന് ദു അല്‍- ഖ്വ’ദായും അന്ന് തന്നെ ദൃശ്യമാകുകയും ചെയ്യും. കുവൈത്തിന്റെ ആകാശത്ത് 43 മിനിറ്റ് പുതിയ ചന്ദ്രക്കല ദൃശ്യമാകും. സൂര്യാസ്തമയത്തിനുശേഷം ദൃശ്യമാകുന്ന…

  • യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; അധിക ബാഗേജ് ഓഫറുമായി പ്രമുഖ വിമാനസര്‍വീസ്

    യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; അധിക ബാഗേജ് ഓഫറുമായി പ്രമുഖ വിമാനസര്‍വീസ്

    മസ്കത്ത്: യാത്രക്കാര്‍ക്ക് ആശ്വാസവാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. അധിക ബാഗേജ് ഓഫര്‍ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. ഇനിമുതല്‍ അഞ്ച് കിലോ അധിക ബാഗേജിന് ആറ് റിയാലും പത്ത് കിലോക്ക് 12 റിയാലും നൽകിയാൽ മതി. ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് ഈ ആനൂകൂല്യം ഉണ്ടാവില്ല. മുന്‍പ് 25, 50 റിയാലായിരുന്നു അധിക ബാഗേജിന് ഈടാക്കിയിരുന്നത്. ഒക്ടോബർ 25 വരെ മാത്രമേ ഈ ഓഫര്‍ ഉണ്ടായിരിക്കുകയുള്ളൂ. സ്കൂൾ, പെരുന്നാൾ അവധിയിൽ നാട്ടിൽ പോകുന്നവരെ ആകർഷിക്കുന്നതാണ് ഈ ഓഫര്‍. അധിക…

  • കുവൈറ്റിൽ എണ്ണ വില ബാരലിന് കൂടി .

    കുവൈറ്റിൽ എണ്ണ വില ബാരലിന് കൂടി .

    കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വില നിലവാരത്തിന്റെ അടിസ്ഥാനത്തിൽ , കഴിഞ്ഞ വെള്ളിയാഴ്ച ബാരലിന് 64.17 ഡോളറായിരുന്ന കുവൈറ്റ് എണ്ണയുടെ നിരക്ക് എന്നാൽ തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ 49 സെന്റ് ഉയർന്ന് 64.66 ഡോളറിലെത്തി.ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 13 സെന്റ് ഉയർന്ന് 65.54 ഡോളറിലെത്തിയപ്പോൾ യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 20 സെന്റ് ഉയർന്ന് 62.69 ഡോളറിലും എത്തി.

  • കുവൈത്തിലെ പ്രവാസികളെ !! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിഴ അടച്ച് കീശകാലിയാകും

    കുവൈത്തിലെ പ്രവാസികളെ !! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിഴ അടച്ച് കീശകാലിയാകും

    കുവൈറ്റിന്റെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി രാജ്യത്തെ പ്രകൃതി സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷകൾ അധികൃതർ വിശദീകരിച്ചു. വർദ്ധിച്ചുവരുന്ന പരിസ്ഥിതി ലംഘനങ്ങളും അവ തടയുന്നതിന് ലക്ഷ്യമിട്ടുള്ള നിയമങ്ങൾ നടപ്പിലാക്കുന്നതുമായി കർശന നടപടികളാണ് അധികൃതർ കൈകൊണ്ടിട്ടുള്ളത്. ഇവ കണ്ടത്തുന്നതിനായി ശ്രമങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡുമായി സഹകരിച്ച് പരിസ്ഥിതി പോലീസ് ഊർജ്ജിതമാക്കുന്നുണ്ടെന്ന് ബ്രിഗേഡിയർ അൽ-ഫറജ് വ്യക്തമാക്കി. നാം മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇനി പറയുന്നവയാണ്!! കുവൈറ്റ് ഉൾക്കടലിൽ, പ്രത്യേകിച്ച് മത്സ്യബന്ധന നിരോധന കാലയളവിൽ…

  • കുവൈത്തില്‍ മൊബൈൽ ബില്ല് അടയ്ക്കാന്‍ അബദ്ധത്തില്‍ വ്യാജ വെബ്സൈറ്റില്‍ കയറി, പ്രവാസിയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

    കുവൈത്തില്‍ മൊബൈൽ ബില്ല് അടയ്ക്കാന്‍ അബദ്ധത്തില്‍ വ്യാജ വെബ്സൈറ്റില്‍ കയറി, പ്രവാസിയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

    കുവൈത്ത് സിറ്റി: മൊബൈല്‍ ബില്ല് അടയ്ക്കുന്നതിനിടെ പ്രവാസിയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. ബാങ്ക് രേഖ വ്യാജമായി നിർമിച്ചതായി ആരോപിച്ച് പ്രവാസിയായ ഗൾഫ് പൗരൻ കൊമേഴ്‌സ്യൽ അഫയേഴ്‌സ് പ്രോസിക്യൂഷൻ ഓഫീസിൽ കേസ് ഫയൽ ചെയ്തു. ഒരു പ്രാദേശിക ബാങ്കിന്‍റെയും ഒരു മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെയും നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പരാതി സമർപ്പിച്ചത്. ആറ് കുവൈത്ത് ദിനാര്‍ മൊബൈൽ ഫോൺ ബിൽ അടക്കുമ്പോഴാണ് വന്‍തുക പ്രവാസിയ്ക്ക് നഷ്ടമായത്. ഗൂഗിൾ വഴി ടെലികോം കമ്പനിയുടെ വെബ്‌സൈറ്റ് കണ്ടെത്തുന്നതിനിടെ, വെബ്‌സൈറ്റിനോട് സാമ്യമുള്ള ഒരു വ്യാജ…