Kuwait Weather: ശ്രദ്ധിക്കുക; കുവൈത്തില്‍ വാരാന്ത്യത്തില്‍ കാലാവസ്ഥയില്‍ മാറ്റം

Kuwait Weather കുവൈത്ത് സിറ്റി: രാജ്യത്ത് വാരാന്ത്യത്തില്‍ കാലാവസ്ഥയില്‍ മാറ്റം. കുവൈത്തില്‍ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാത്രിയിലും ഉയര്‍ന്ന താപനില തുടരും. ശക്തമായ വടക്ക് പടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ചയെയും കടല്‍ സാഹചര്യങ്ങളെയും ബാധിക്കും. ചിലപ്പോള്‍, മിതമായതും ശക്തിയേറിയതുമായ വടക്ക് പടിഞ്ഞാറന്‍ കാറ്റ് വീശിയേക്കും. മണിക്കൂറില്‍ 15 മുതല്‍ 50 കിമീ വരെ വേഗതയില്‍ കാറ്റ് വീശും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മോഡലുകളും സാറ്റലൈറ്റ് വിവരങ്ങളും വ്യക്തമാക്കി. ഇത് പൊടിപടലങ്ങള്‍ക്ക് കാരണമാകും. 37 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്ന ഉയര്‍ന്ന താപനില. 25 മുതല്‍ 27 വരെയാണ് കുറഞ്ഞ താപനില പ്രതീക്ഷിക്കുന്നത്. തീരദേശപദേശങ്ങളില്‍ വെള്ളിയാഴ്ച രാത്രി ചൂട് കൂടുതലായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *