കുവൈറ്റിലെ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്ന് റിപ്പോർട്ട്. കുവൈറ്റിലെ സ്വിസ് എംബസി, കുവൈറ്റ്-സ്വിസ് ബിസിനസ് പ്ലാറ്റ്‌ഫോമുമായി സഹകരിച്ച്, “പ്രമേഹ ഗവേഷണം: ഒരു അന്താരാഷ്ട്ര പങ്കാളിത്തം” എന്ന പേരിൽ നടന്ന സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈറ്റിൽ പ്രമേഹമുള്ളവരുടെ ശതമാനം 20 ശതമാനത്തിലെത്തിയെന്നും 2050 ആകുമ്പോഴേക്കും 30 ശതമാനത്തിലെത്തുമെന്നും സമ്മേളനത്തിനിടെ ഡോ. അബ്ദുല്ല അൽ-കന്ദരി വെളിപ്പെടുത്തി. 1990 കളിൽ ഇത് ഏഴ് ശതമാനമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 60 വയസ്സിനു മുകളിലുള്ളവരിൽ മൂന്നിൽ രണ്ട് ഭാഗവും ഈ രോഗം ബാധിക്കുന്നതിനാൽ, രോഗം ത്വരിതഗതിയിലാകുന്നെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിഷ്‌ക്രിയത്വം, മോശം ഭക്ഷണക്രമം, പുകവലി എന്നിവയുൾപ്പെടെയുള്ള അനാരോഗ്യകരമായ ജീവിതശൈലിയാണ് ഈ വർദ്ധനവിന് കാരണമാകുന്നത്. പതിവായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം തുടങ്ങിയ ഫലപ്രദമായ പ്രതിരോധ രീതികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ഡോ. അബ്ദുല്ല അൽ-കന്ദരി കൂട്ടിച്ചേർത്തു. 40-45 വയസ് പ്രായമുള്ളവർ ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിൻ (HbA1c) അല്ലെങ്കിൽ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ പരിശോധനയ്ക്ക് വിധേയരാകണമെന്നും തങ്ങളുടെ ആരോഗ്യനിലയെ കുറിച്ച് ബോധ്യമുള്ളവരാകണമെന്നും അദ്ദേഹം ശുപാർശ ചെയ്തു. ചികിത്സാ രീതികളിൽ പരമ്പരാഗത വൈദ്യശാസ്ത്രം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ പ്രാഥമിക ഓപ്ഷനായി ബദൽ വൈദ്യശാസ്ത്രത്തെ ആശ്രയിക്കുന്നതിനുപകരം ഡോക്ടർമാരുടെ ശുപാർശകളും നിർദ്ദേശിച്ച മരുന്നുകളും പാലിക്കുന്നത് നല്ലതാണെന്നും അദ്ദേഹം അടിവരയിട്ടു. ദാസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. എബാ ഒസെറി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവിലുള്ള ഗവേഷണ പദ്ധതികളെക്കുറിച്ച് ഒരു അവതരണം നടത്തി. കെഡിഡിയിലെ ഗവേഷണ-ഇന്നൊവേഷൻ എക്സിക്യൂട്ടീവ് മാനേജർ വോൾഫ്രാം ആൽഡേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രമേഹ നിയന്ത്രണത്തെ പിന്തുണയ്ക്കുന്ന പോഷകാഹാര ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളും വിവരിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe

Diabetes: ആശങ്കയായി കുവൈറ്റിൽ പ്രമേഹ രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്ന് റിപ്പോർട്ട്; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
•
Leave a Reply