കുവൈത്തില്‍ ഈദ് അൽ-അദ്ഹ എപ്പോള്‍? സാധ്യത, തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍

കുവൈത്ത് സിറ്റി: ഈ വര്‍ഷം ഈദ് അല്‍ അദ്ഹ കുവൈത്തില്‍ ജൂണ്‍ ആറിന്. മെയ് 28 ന് ദുൽ-ഹിജ്ജയുടെ ആദ്യ ചന്ദ്രക്കല ജ്യോതിശാസ്ത്രപരമായി ദൃശ്യമാകുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ജൂൺ അഞ്ചിന് അറഫ ദിനമായിരിക്കും. ദു അല്‍- ഹിജ്ജയുടെ ചന്ദ്രക്കല മെയ് 27 പ്രഭാതത്തില്‍ സംയോജനത്തിന് ശേഷം പിറവിയെടുക്കും. 29 ന് ദു അല്‍- ഖ്വ’ദായും അന്ന് തന്നെ ദൃശ്യമാകുകയും ചെയ്യും. കുവൈത്തിന്റെ ആകാശത്ത് 43 മിനിറ്റ് പുതിയ ചന്ദ്രക്കല ദൃശ്യമാകും. സൂര്യാസ്തമയത്തിനുശേഷം ദൃശ്യമാകുന്ന ദിവസം വ്യക്തമായി കാണാൻ കഴിയും. അറബ്, ഇസ്ലാമിക തലസ്ഥാനങ്ങളിൽ 40 മുതൽ 58 മിനിറ്റ് വരെ ചന്ദ്രക്കല ദൃശ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *