ATM Heist കുവൈത്ത് സിറ്റി എടിഎം കവര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ രക്ഷപ്പെട്ട പ്രതികളെ തേടി അന്വേഷണം. കുവൈത്തിലെ ഇഷ്ബിലിയ പ്രദേശത്തെ ഒരു പ്രാദേശിക ബാങ്കിന്‍റെ എടിഎം ആണ് മോഷ്ടിച്ചത്. കവർച്ച പരാജയപ്പെട്ട പ്രതികളെയും അവർ ഉപയോഗിച്ച വാഹനത്തെയും തിരിച്ചറിയാൻ അധികൃതർ നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഇഷ്ബിലിയയിൽ എടിഎം മോഷണശ്രമം നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിച്ചതായി ഒരു സുരക്ഷാ വൃത്തം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe സംഭവസ്ഥലത്ത് എത്തിയപ്പോൾ, രണ്ട് വ്യക്തികൾ മെഷീനിൽ ഇടിച്ചുകയറി അത് തുറക്കാൻ ശ്രമിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. എന്നിരുന്നാലും, അവരുടെ ശ്രമങ്ങൾ വിജയിച്ചില്ല, പിന്നാലെ, അവർ അജ്ഞാതമായ ഒരു സ്ഥലത്തേക്ക് രക്ഷപ്പെട്ട് ഓടിപ്പോകുകയായിരുന്നു.

ATM Heist: കുവൈത്ത്: എടിഎം കവർച്ച പരാജയപ്പെട്ടു, പിന്നാലെ രക്ഷപ്പെട്ട് പ്രതികള്‍
•
Leave a Reply