സമൂഹത്തിലുണ്ടാകുന്ന നാണക്കേട് ഓർത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തുന്നവരോട് യാതൊരു ദാക്ഷിണ്യവും കാണിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും കുവൈറ്റിലെ മന്ത്രിമാരുടെ കൗൺസിൽ വ്യക്തമാക്കി. നാണക്കേട് ഒഴിവാക്കാൻ നവജാതശിശുവിനെ കൊല്ലുന്നവർക്ക് 5 വർഷം വരെ തടവോ 375 ദിനാർ പിഴയോ നൽകും. പീനൽ കോഡിലെ ആർട്ടിക്കിൾ 159 റദ്ദാക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകുകയും ചെയ്തു. രാജ്യത്തിന്റെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന അവകാശവും ഇസ്ലാമിക നിയമത്തിന്റെ പ്രധാന തത്വവുമായ ജീവിക്കാനുള്ള അവകാശം ഉയർത്തിപ്പിടിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി. മനുഷ്യ ജീവനെടുക്കുന്നവർക്ക് എതിരായുള്ള ശിക്ഷകൾ ലഘൂകരിക്കുന്നത് ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവില്ലെന്നും സ്രോതസുകൾ വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 159 റദ്ദാക്കിയതിനെത്തുടർന്ന്, സാമൂഹിക നാണക്കേട് ഒഴിവാക്കാൻ മനഃപൂർവ്വം തന്റെ നവജാതശിശുവിനെ കൊല്ലുന്ന ഒരു അമ്മയെ ഇനി നിയമത്തിലെ പൊതു വ്യവസ്ഥകൾ പ്രകാരം കൊലപാതകക്കേസിലുൾപ്പെടുത്തി വിചാരണ ചെയ്യും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe

Infanticide in Kuwait: ‘യാതൊരു ദാക്ഷിണ്യവും കാണിക്കില്ല’: ശിശുഹത്യക്കെതിരെ കർശന നടപടിയുമായി കുവൈറ്റ്
•
Leave a Reply