midday work ban:കുവൈറ്റിൽ ഉച്ചയ്ക്ക് ജോലി ചെയ്യുന്നതിന് വിലക്ക്: കൂടുതൽ വിവരങ്ങൾ

കുവൈറ്റിൽ ഉച്ചയ്ക്ക് ജോലി ചെയ്യുന്നതിന് നിരോധനമേർപ്പെടുത്താൻ നീക്കം. ജൂൺ മുതൽ ഓ​ഗസ്റ്റ് മാസം അവസാനിക്കുന്നത് വരെ രാവിലെ 11:00 നും വൈകുന്നേരം 4:00 നും ഇടയിൽ തുറസ്സായ മേഖലയിൽ ജോലി ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തുന്നതിനുള്ള അഡ്മിനിസ്ട്രേറ്റീവ് പ്രമേയം നടപ്പിലാക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) പരിശോധനാ സംഘങ്ങളെ സജ്ജമാക്കുന്നുണ്ടെന്ന് അതോറിറ്റിയിലെ വൃത്തങ്ങൾ സ്ഥിരീകരിച്ചു. കടുത്ത വേനലിൽ തുറസ്സായ ഇടങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്ന് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും തുറസ്സായ തൊഴിൽ സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതിനുമാണ് നിയമം ഉദ്ദേശിക്കുന്നതെന്നും മൊത്തം ജോലി സമയം കുറയ്ക്കുകയല്ലെന്നും അധികൃതർ വ്യക്തമാക്കി. “അവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം” എന്ന മുദ്രാവാക്യത്തിന് കീഴിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പിഎഎം ഒരു ബഹുഭാഷാ അവബോധ കാമ്പയിൻ ആരംഭിക്കും. തൊഴിൽ സുരക്ഷാ പരിശോധനാ സംഘങ്ങൾ അപ്രഖ്യാപിത സൈറ്റ് സന്ദർശനങ്ങളിലൂടെ നിയന്ത്രണം പാലിക്കുന്നത് നിരീക്ഷിക്കുകയും ലംഘനങ്ങൾ രേഖപ്പെടുത്തുകയും ആവശ്യമുള്ളിടത്ത് നിയമനടപടി സ്വീകരിക്കുകയും ചെയ്യും. കഴിഞ്ഞ വർഷങ്ങളിൽ ഈ നിയന്ത്രണത്തിന് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും വിവിധ മേഖലകളിലുടനീളമുള്ള കമ്പനികൾ ഇത് വ്യാപകമായി പാലിച്ചിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ ചൂണ്ടിക്കാട്ടി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe

Leave a Reply

Your email address will not be published. Required fields are marked *