കുവൈറ്റിലെ റസിഡൻസ് വിസയ്ക്കുള്ള മെഡിക്കലിൽ എച്ച്ഐവി പരിശോധനയിൽ പരാജയപ്പെടുന്നവരെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ വിസ പുതുക്കുന്നവർക്കും പുതുതായി തൊഴിൽ വിസയിലെത്തുന്നവർക്കും നിർദേശം ബാധകമായിരിക്കും. കുവൈറ്റിലേക്ക് റസിഡൻസ് വിസയിലെത്തുന്നവർ മാതൃരാജ്യത്ത് നിന്ന് മെഡിക്കൽ പരിശോധന നടത്തേണ്ടതുണ്ട്. തുടർന്ന് കുവൈറ്റിലെത്തിയതിന് ശേഷവും മെഡിക്കൽ പരിശോധനയ്ക്കു ഹാജരാകണം. ലഭിക്കുന്ന പരിശോധനാഫലം അവ്യക്തമാണെങ്കിൽ 2 ആന്റിബോഡി പരിശോധനകൾക്കു കൂടി വിധേയരാക്കും. അവയിലും പരാജയപ്പെടുകയാണെങ്കിൽ സ്വദേശത്തേക്ക് തിരിച്ചയയ്ക്കും. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമം കർശനമാക്കിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe

Kuwait residence visa: കുവൈറ്റിലെ റസിഡൻസ് വിസയ്ക്കുള്ള മെഡിക്കൽ സംബന്ധിച്ച് സുപ്രധാന അറിയിപ്പ്, പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കണം
•
Leave a Reply