മയക്കുമരുന്ന് വാങ്ങാൻ പണം നൽൽകിയില്ല,കുവൈത്തിൽ അമ്മയെ മകൻ കുത്തിക്കൊന്നു, മാരകപരിക്കുകളോടെ 10 വയസ്സുള്ള അനിയൻ ഗുരുതരാവസ്ഥയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ സ്വന്തം അമ്മയെ കൊലപ്പെടുത്തി 10 വയസ്സുള്ള സഹോദരനെ മാരകമായി പരിക്കേൽപ്പിച്ച കേസിൽ 28 വയസ്സുള്ള കുവൈറ്റ് പൗരൻ ഉൾപ്പെട്ട കേസ് ക്രിമിനൽ കോടതിയിൽ പരിഗണിക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടന്ന് പ്രതി കുറ്റസമ്മതം നടത്തി കൂടാതെ മയക്കുമരുന്ന് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് അമ്മയെ ആക്രമിച്ചതായാണ് വിലയിരുത്തൽ . പണം നൽകാതിരുന്നത് “കൂടുതൽ ദേഷ്യത്തിനു കാരണമായി”, അമ്മയെ കുത്തിക്കൊല്ലാൻ ഇത് കാരണമായി . സംഭവസ്ഥലം കണ്ട ഇളയ സഹോദരനെ പ്രതിയും കത്തി ഉപയോഗിച്ച് ഗുരുതരമായ കുത്തി പരിക്കേൽപ്പിച്ചു പ്രതി വിശദീകരിച്ചു.
ആക്രമണത്തിൽ 48 വയസ്സുള്ള അമ്മ സംഭവസ്ഥലത്ത് തന്നെ മരിച്ചു, അതേസമയം ഇളയ സഹോദരന്റെ നില ഗുരുതരമാണ്. അന്വേഷണ സംഘം നടപടിക്രമങ്ങൾ പൂർത്തിയാക്കി, കേസുമായി ബന്ധപ്പെട്ടുള്ള കോടതി നടപടിക്രമങ്ങൾ തുടർന്നുകൊണ്ടൊരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *