മുൻ കുവൈത്ത് പ്രവാസി അന്തരിച്ചു

എഴുത്തുകാരനും മാധ്യമപ്രവർത്തകനും മുൻ കുവൈത്ത് പ്രവാസിയുമായ പി.കെ ജമാൽ അന്തരിച്ചു. 77 വയസായിരുന്നു. കേരള ഇസ്ലാമിക് ഗ്രൂപ്പ് ( കെ ഐ ജി ) യുടെ സ്ഥാപക നേതാക്കളിൽ ഒരാളും നിലവിൽ പണ്ഡിത സഭയായ ഇത്തിഹാദുൽ ഉലമ കേരള ജനറൽ സെക്രട്ടറിയുമാണ്. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയിൽ ദീർഘകാലം ജോലി ചെയ്തശേഷം 2015ലാണ് നാട്ടിലെത്തിയത്. 1992 മുതൽ കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിൽ മലയാളത്തിലെ ഔദ്യോഗിക ഖത്വീബായിരുന്നു. 1977-2002 കാലത്ത് വിവിധ ഘട്ടങ്ങളിൽ കുവൈത്ത് കെഐജി പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രബോധനം, മാധ്യമം, ചന്ദ്രിക, കുവൈത്ത് ടൈംസ് തുടങ്ങിയ ആനുകാലികങ്ങളിൽ ലേഖനങ്ങളെഴുതിയിരുന്നു. കുവൈത്ത് ഇസ്ലാം പ്രസന്റേഷൻ കമ്മറ്റി, ഫ്രൈഡേ ഫോറം എന്നിവയുടെ സ്ഥാപകാംഗമാണ്. 1962-1969 -ൽ ശാന്തപുരം ഇസ്ലാമിയാ കോളേജിൽ നിന്ന് ബിരുദം നേടിയിരുന്നു. 1971 മുതൽ 1977 വരെ ചന്ദ്രിക ദിനപത്രം, ആഴ്ചപ്പതിപ്പ് എന്നിവയുടെ പത്രാധിപ സമിതിയിൽ അംഗവും വാരാന്തപ്പതിപ്പ്, വാരിക എന്നിവയുടെ എഡിറ്റർ ഇൻ ചാർജുമായും പ്രവർത്തിച്ചിരുന്നു. നിരവധി കൃതികൾ അറബിക്, ഇം​ഗ്ലീഷ് ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഭാര്യ: പി.ഇ റുഖിയ. മക്കൾ: പി.കെ സാജിദ്, പി.കെ യാസിർ, പി.കെ ശാകിർ, ഷഹ്നാസ്

Leave a Reply

Your email address will not be published. Required fields are marked *