-
കുവൈത്തിലെ പ്രധാന റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു
•
കുവൈത്ത് സിറ്റി: കുവൈത്തിലുടനീളമുള്ള ഹൈവേകളുടെയും ഇന്റേണൽ റോഡുകളുടെയും അറ്റകുറ്റപ്പണികൾക്കായുള്ള പുതിയ കരാറുകളുടെ ഭാഗമായി അൽ – അബ്ദാലി റോഡിൽ സമഗ്രമായ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ആറ് ഗവർണറേറ്റുകളും ഉൾക്കൊള്ളുന്ന 18 പ്രധാന ടെൻഡറുകളിൽ ഒന്നാണിതെന്ന് പൊതുമരാമത്ത് മന്ത്രി ഡോ നൂറ അൽ മഷാൻ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര എഞ്ചിനീയറിങ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി റോഡ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ നിലവാരം വർധിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സമഗ്രവും ആനുകാലികവുമായ അറ്റകുറ്റപ്പണികൾ അടിസ്ഥാന സൗകര്യങ്ങളുടെ ആയുസ് വർധിപ്പിക്കുന്നതിനും പൂർണമായ പുനർനിർമാണത്തിനുള്ള ഭാവി ആവശ്യകത…
-
ആംബുലന്‍സില്‍നിന്ന് കുട്ടിയുമായി ജീവനക്കാര്‍ ഓടി, രോഗിയെ കണ്ടതും നഴ്സായ അമ്മ കുഴഞ്ഞുവീണു; സങ്കടക്കടലായി
•
തൃശൂർ: പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ അരങ്ങേറിയ നെഞ്ചുലയ്ക്കുന്ന കാഴ്ച. അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് പാഞ്ഞെത്തിയ ആംബുലൻസിൽനിന്ന് ഒരു കുട്ടിയുമായി ജീവനക്കാർ ഓടി. കാഷ്വാലിറ്റിയിലേക്ക് എത്തിയ രോഗിയെ കണ്ടതും നഴ്സ് സുലൈഖ കുഴഞ്ഞുവീണു. വാഹനാപകടത്തിൽ പെട്ടത് സ്വന്തം മകനാണെന്ന് അറിഞ്ഞതോടെയാണ് സുലേഖ കുഴഞ്ഞുവീണത്. ഓടിക്കൂടിയവർ അപ്പോഴാണ് മരിച്ച കുട്ടിയെക്കുറിച്ച് അറിയുന്നതും. ഗ്യാസ് സിലിണ്ടറുകളുമായി വന്നിരുന്ന പിക്കപ്പ് വാൻ സൈക്കിളിലിടിച്ചാണ് സൈക്കിൾ യാത്രികനായ അക്കിക്കാവ് ടി എം ഹൈസ്കൂളിലെ സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥി കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പിൽ…
-
മയക്കുമരുന്ന് വാങ്ങാൻ പണം നൽൽകിയില്ല,കുവൈത്തിൽ അമ്മയെ മകൻ കുത്തിക്കൊന്നു, മാരകപരിക്കുകളോടെ 10 വയസ്സുള്ള അനിയൻ ഗുരുതരാവസ്ഥയിൽ
•
കുവൈറ്റ് സിറ്റി: കുവൈത്തിൽ സ്വന്തം അമ്മയെ കൊലപ്പെടുത്തി 10 വയസ്സുള്ള സഹോദരനെ മാരകമായി പരിക്കേൽപ്പിച്ച കേസിൽ 28 വയസ്സുള്ള കുവൈറ്റ് പൗരൻ ഉൾപ്പെട്ട കേസ് ക്രിമിനൽ കോടതിയിൽ പരിഗണിക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടന്ന് പ്രതി കുറ്റസമ്മതം നടത്തി കൂടാതെ മയക്കുമരുന്ന് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് അമ്മയെ ആക്രമിച്ചതായാണ് വിലയിരുത്തൽ . പണം നൽകാതിരുന്നത് “കൂടുതൽ ദേഷ്യത്തിനു കാരണമായി”, അമ്മയെ കുത്തിക്കൊല്ലാൻ ഇത് കാരണമായി . സംഭവസ്ഥലം കണ്ട ഇളയ സഹോദരനെ പ്രതിയും കത്തി ഉപയോഗിച്ച്…
-
കുവൈത്തിൽ അനവധി പ്രവാസികളെ നാടുകടത്തി
•
കുവൈറ്റ് സിറ്റി, നിയമലംഘകരെ പിടികൂടുന്നതിനും നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള തുടർച്ചയായ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വിവിധ ഗവർണറേറ്റുകളിലുടനീളം പരിശോധന കാമ്പെയ്നുകൾ ശക്തമാക്കി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, കുവൈറ്റ് മുനിസിപ്പാലിറ്റി, കുവൈറ്റ് ഫയർ ഫോഴ്സ് എന്നിവയുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധന ഷുവൈഖ് ഇൻഡസ്ട്രിയൽ, അംഘാര, നയീം സ്ക്രാപ്പ് തുടങ്ങിയ വ്യാവസായിക മേഖലകളെ പ്രത്യേകമായി ലക്ഷ്യം വച്ചു. 2025 മെയ് 11 നും മെയ് 18 നും ഇടയിൽ, താമസ,…
-
ചുട്ടു പൊള്ളി കുവൈത്ത്, പ്രത്യേക നിർദ്ദേശവുമായി മന്ത്രാലയം
•
കുവൈറ്റ് സിറ്റി, ഉയർന്ന താപനില ആരോഗ്യത്തെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂട് , സൂര്യാഘാതം തുടങ്ങിയവയിൽ നിന്ന് പൊതുജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ താപനിലയിലെ ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടാകും,ജലവും ലവണങ്ങളുടെയും നഷ്ടം മൂലമുണ്ടാകുന്ന പൊതുവായ ക്ഷീണവും തലകറക്കവും ഈ അവസ്ഥയിൽ കാണപ്പെടാറുണ്ട്. ശരീര താപനിലയിൽ കുത്തനെ വർദ്ധനവ് മൂലമുണ്ടാകുന്ന ഈ ഒരു അവസ്ഥയെ ഹീറ്റ് സ്ട്രോക്കാണെന്നും ഇത് ബോധം നഷ്ടപ്പെടാൻ കാരണമാകുമെന്നും മന്ത്രാലയം പറഞ്ഞു.ജലാംശം കുറയുമ്പോൾ…
-
ഭാഗ്യമഴ ! ഏഴ് നമ്പറുകളും ശരിയായി, മുന്‍ പ്രവാസിക്ക് 225 കോടി രൂപ സമ്മാനം
•
അജ്മാൻ: ഇടയ്ക്കിടെ എമിറേറ്റ്സ് ഡ്രോയില്‍ പങ്കെടുക്കുന്നയാളാണ് ചെന്നൈയില്‍ താമസിക്കുന്ന മുന്‍ പ്രവാസി കൂടിയായ 56കാരന് ശ്രീറാം രാജഗോപാലന്‍. ഇപ്രാവശ്യമെടുത്ത ടിക്കറ്റില്‍ ഏഴ് നമ്പറുകളും ശരിയായി, കൈയില്‍ വന്നുചേര്‍ന്നത് ഒന്നോ രണ്ടോ കോടിയല്ല, 225 കോടി രൂപ (100 ദശലക്ഷം ദിര്‍ഹം) യാണ്. എമിറേറ്റ്സ് ഡ്രോയുടെ മെഗാ7 ജാക്ക്പോട്ടിലൂടെയാണ് ശ്രീറാമിന് കോടികള്‍ സമ്മാനം നേടാനായത്. ശ്രീറാമിന്റെ റിട്ടേയര്‍ഡ് ജീവിതത്തില്‍ നിനച്ചിരിക്കാത്ത ഭാഗ്യമായി മാറി. ഈ വിജയം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും നറുക്കെടുപ്പിന്റെ വിഡിയോ വീണ്ടും കണ്ട് സ്ക്രീൻഷോട്ട്…