അമീറിനെതിരെ വിദ്വേഷ പോസ്റ്റ്, കുവൈത്തില്‍ വിദ്യാര്‍ഥിക്ക് ശിക്ഷ വിധിച്ചു

കുവൈത്ത് സിറ്റി: അമീറിനെ അപമാനിക്കുകയും ഭരണകൂടത്തെ അട്ടിമറിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിന് വിദ്യാര്‍ഥിനിക്ക് മൂന്ന് വര്‍ഷം കഠിനതവിന് ശിക്ഷ വിധിച്ചു. കുവൈത്ത് യൂണിവേഴ്‌സിറ്റി വിദ്യാർഥിനിക്കാണ് ശിക്ഷ വിധിച്ചത്. മൂന്ന് വർഷം കഠിനതടവ് ശിക്ഷ വിധിച്ച അപ്പീൽ കോടതിയും ക്രിമിനൽ കോടതിയും പുറപ്പെടുവിച്ച വിധികൾ കാസേഷൻ കോടതി ശരിവച്ചു. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത ലേഖനങ്ങളിലൂടെ അമീറിനെ അപമാനിക്കുകയും ഭരണകൂടത്തെ അട്ടിമറിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. വിചാരണയ്ക്കിടെ, കുവൈത്തിന് പുറത്ത് താമസിക്കുന്ന ഒരു പ്രവാസി തന്റെ അക്കൗണ്ട് ചൂഷണം ചെയ്തതായി അവകാശപ്പെട്ടുകൊണ്ട് പ്രതി എല്ലാ കുറ്റങ്ങളും നിഷേധിച്ചു. ഈ വ്യക്തി തന്നെ ഭീഷണിപ്പെടുത്തിയതായും തന്റെ പേരിൽ പ്രസിദ്ധീകരിച്ച ട്വീറ്റുകളും ലേഖനങ്ങളും ഇല്ലാതാക്കരുതെന്ന് മുന്നറിയിപ്പ് നൽകിയതായും വിദ്യാര്‍ഥി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *