•
Expat Malayali Dies on Flight അൽഹസ: നാട്ടിലേക്ക് പോകുന്നതിനിടെ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മലപ്പുറം വണ്ടൂർ കാപ്പിൽ സ്വദേശിയുമായ ആനപ്പട്ടത്ത് എ.പി. അഷ്റഫ് (58) ആണ് മരിച്ചത്. ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തില്‍ വെച്ചാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. രോഗബാധിതനായതിനാൽ തുടർ ചികിത്സക്കായി നാട്ടിലേക്ക് വരികയായിരുന്നു അദ്ദേഹം. വിമാനത്തിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ…