•
കുവൈത്ത് സിറ്റി: രാജ്യത്തെ ചില കന്നുകാലി ഫാമുകളിൽ കുളമ്പുരോഗം കണ്ടെത്തിയതിന് പിന്നാലെ, മാംസവും പാലുത്പന്നങ്ങളും സുരക്ഷിതമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ സ്ഥിരീകരിച്ചു. മൃഗങ്ങളെ ബാധിക്കുന്ന ഒരു വൈറൽ രോഗമാണ് കുളമ്പുരോഗം. പാലുത്പന്നങ്ങളോ മാംസഉത്പന്നങ്ങളോ കഴിക്കുന്നതിലൂടെ മനുഷ്യരിലേക്ക് ഇത് പകരില്ല. പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് പാലുത്പന്നങ്ങൾ വാങ്ങുന്നതിനും പാസ്ചറൈസ് ചെയ്ത ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുന്നതിനും അതോറിറ്റി ഊന്നൽ നൽകുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ്…