Gas Blast

  • കുവൈത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്, വൈദ്യുതി ബന്ധം വിച്ഛേദിച്ചു

    കുവൈത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്, വൈദ്യുതി ബന്ധം വിച്ഛേദിച്ചു

    കുവൈത്ത് സിറ്റി: ഫഹാഹീലിലെ ഒരു വാണിജ്യ കേന്ദ്രത്തിൽ ബുധനാഴ്ച വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. ഉടന്‍തന്നെ ഫഹാഹീലിൽ നിന്നും അഹ്മദിയിൽ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചതായി അഗ്നിശമന വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ 10 പേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൂട്ടിച്ചേർത്തു. വാണിജ്യ കേന്ദ്രത്തിലെ ഒരു റസ്റ്റോറന്റിൽ നിന്നാണ് ചോർച്ച ഉണ്ടായത്, പരിക്കേറ്റവരിൽ ചിലർ റസ്റ്റോറന്റിലെ തൊഴിലാളികളാണ്. അതേസമയം, ബുധനാഴ്ച മിക്ക പ്രദേശങ്ങളിലും താപനില 50 ഡിഗ്രി…