•
കുവൈത്ത് സിറ്റി: ഫഹാഹീലിലെ ഒരു വാണിജ്യ കേന്ദ്രത്തിൽ ബുധനാഴ്ച വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. ഉടന്‍തന്നെ ഫഹാഹീലിൽ നിന്നും അഹ്മദിയിൽ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചതായി അഗ്നിശമന വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ 10 പേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൂട്ടിച്ചേർത്തു. വാണിജ്യ കേന്ദ്രത്തിലെ ഒരു റസ്റ്റോറന്റിൽ നിന്നാണ് ചോർച്ച ഉണ്ടായത്, പരിക്കേറ്റവരിൽ ചിലർ റസ്റ്റോറന്റിലെ തൊഴിലാളികളാണ്. അതേസമയം, ബുധനാഴ്ച മിക്ക പ്രദേശങ്ങളിലും താപനില 50 ഡിഗ്രി…
•
കുവൈത്ത് സിറ്റി: ഷോപ്പിങ് മാളില്‍ വാതകചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്ക്. കുവൈത്തിലെ ഫഹാഹീലിലെ ഒരു ഷോപ്പിങ് മാളിലാണ് വാതക ചോർച്ച ഉണ്ടായത്. ഇന്നലെ (മെയ് 21) ഉച്ച കഴിഞ്ഞാണ് സംഭവം. എസിയിൽനിന്ന് വാതക ചോർച്ചയുണ്ടായതിനെ തുടർന്നാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍തന്നെ ഫഹാഹീൽ, അഹ്മദി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.