Kuwait Bans Delivery Motorcycles Roads

  • കുവൈത്തിൽ ഈ സമയങ്ങളില്‍ റോഡുകളിൽ മോട്ടോർ സൈക്കിളുകൾ ഓടിക്കുന്നതിന് വിലക്ക്

    കുവൈത്തിൽ ഈ സമയങ്ങളില്‍ റോഡുകളിൽ മോട്ടോർ സൈക്കിളുകൾ ഓടിക്കുന്നതിന് വിലക്ക്

    കുവൈത്ത് സിറ്റി: രാജ്യത്ത് മോട്ടോര്‍ സൈക്കിളുകള്‍ ഓടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് അവസാനം വരെ എല്ലാ റോഡുകളിലും ഡെലിവറി മോട്ടോർസൈക്കിളുകളുടെ പ്രവർത്തനം രാജ്യവ്യാപകമായി നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ നിയന്ത്രണം എല്ലാ ദിവസവും രാവിലെ 11നും വൈകുന്നേരം 4നും ഇടയിൽ നടപ്പിലാക്കും. പൊതു പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ, നിരോധനം പാലിക്കുന്നതിൽ പരാജയപ്പെടുന്നത് പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.