•
കുവൈത്ത് സിറ്റി: വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കുവൈത്തിൽ കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ രാത്രിയിൽ താപനില കൂടുതൽ ചൂടായിരിക്കുമെന്നും വികസനം സാധ്യമല്ലാത്ത പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ദൃശ്യപരത കുറയ്ക്കുമെന്നും വകുപ്പ് ആക്ടിങ് ഡയറക്ടർ ധീരാർ അൽ – അലി പറഞ്ഞു. ഇന്ത്യൻ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലാണ് കുവൈത്ത്. ഇത് മേഖലയിൽ ചൂട് മുകളിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിന്റെ മിക്ക പ്രദേശങ്ങളിലും രേഖപ്പെടുത്തിയ താപനില കുറഞ്ഞത് 33 ഡിഗ്രിക്കും പരമാവധി 48…