•
കുവൈറ്റിൽ ഉച്ചയ്ക്ക് ജോലി ചെയ്യുന്നതിന് നിരോധനമേർപ്പെടുത്താൻ നീക്കം. ജൂൺ മുതൽ ഓഗസ്റ്റ് മാസം അവസാനിക്കുന്നത് വരെ രാവിലെ 11:00 നും വൈകുന്നേരം 4:00 നും ഇടയിൽ തുറസ്സായ മേഖലയിൽ ജോലി ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തുന്നതിനുള്ള അഡ്മിനിസ്ട്രേറ്റീവ് പ്രമേയം നടപ്പിലാക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) പരിശോധനാ സംഘങ്ങളെ സജ്ജമാക്കുന്നുണ്ടെന്ന് അതോറിറ്റിയിലെ വൃത്തങ്ങൾ സ്ഥിരീകരിച്ചു. കടുത്ത വേനലിൽ തുറസ്സായ ഇടങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്ന് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും തുറസ്സായ തൊഴിൽ സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതിനുമാണ് നിയമം ഉദ്ദേശിക്കുന്നതെന്നും…