•
കുവൈറ്റ് തൊഴിൽ നിയമപ്രകാരം പ്രവാസി തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ തൊഴിലുടമകൾ തടഞ്ഞുവയ്ക്കുന്നത് നിയമവിരുദ്ധമാണ്. കുവൈറ്റ് കമ്പനി ഉടമകളുടെ അറിവില്ലാതെ ചില പ്രവാസി മാനേജർമാർ ഇത്തരത്തിൽ തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുന്നത് അവരുടെ അധികാരം ദുർവിനിയോഗമാണ്. രാജ്യത്തെ തൊഴിൽ നിയമപ്രകാരം ജീവനക്കാരുടെ പാസ്‌പോർട്ട് തൊഴിലുടമകൾ കൈവശം വയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും അത്തരം നടപടികൾ പ്രാദേശികവും അന്തർദേശീയവുമായ നിയമങ്ങൾ ലംഘിക്കുന്നതുമാണ്. അതേസമയം ഇത്തരം ചൂഷണത്തിന് ഇരയാകുന്നവർക്ക് നിയമപരമായി മുന്നോട്ട് പോകാനും നീതി തേടാനും സാധിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും…