Heat and Dust; കുവൈറ്റിൽ താപനില ഉയരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും ചൂടുള്ളതും പൊടി നിറഞ്ഞതുമായ കാലവസ്ഥയായിരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിതമായതോ സജീവമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശും.വാരാന്ത്യത്തിൽ, മിക്ക കരപ്രദേശങ്ങളിലും താപനില 45°C നും 48°C നും ഇടയിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ, വായുമർദ്ദം കൂടുതൽ ശക്തമാകുന്നതോടെ ചൂട് കൂടുതൽ രൂക്ഷമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. പരമാവധി താപനില 48°C നും 51°C നും ഇടയിൽ ഉയരും, അതോടൊപ്പം നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റും വീശും. ഉയർന്ന ചൂട് സമയങ്ങളിൽ മുൻകരുതലുകൾ എടുക്കാനും പൊടി നിറഞ്ഞ പ്രദേശങ്ങളിൽ ഇറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Heat and Dust; കുവൈറ്റിൽ താപനില 51°C മുകളിൽ
•
Leave a Reply