കുവൈത്തിലെ ഇവിടങ്ങളില്‍ ഇന്ന് മൂന്ന് മണിക്കൂര്‍ വൈദ്യുതി തടസപ്പെടും

കുവൈത്ത് സിറ്റി: ഉയർന്ന വൈദ്യുത ലോഡും വിവിധ യൂണിറ്റുകളിലെ അറ്റകുറ്റപ്പണികളും കാരണം കുവൈത്തിലെ ചിലയിടങ്ങളില്‍ വൈദ്യുതി തടസപ്പെടും. ചില കാർഷിക, വ്യാവസായിക, പാർപ്പിട മേഖലകളിലെ വൈദ്യുതി താത്കാലികമായി വിച്ഛേദിക്കേണ്ടിവരുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം പ്രഖ്യാപിച്ചു. വേനൽക്കാലത്ത് പൂർണമായ പ്രവർത്തനത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമാണ് അറ്റകുറ്റപ്പണികൾ. രാജ്യത്തിന്റെ വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാൻ ഈ പവർകട്ടുകൾ ആവശ്യമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. രാജ്യത്തെ വ്യാവസായിക പാർപ്പിട മേഖലകളിൽ ഇന്ന് മൂന്ന് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും. ജലീബ് അൽ-ഷുയൂഖ്, ബ്ലോക്ക് 4, 5, സാൽമിയ ബ്ലോക്ക് 1, 2 ഉൾപ്പെടെയുള്ള പാർപ്പിട മേഖലകളിലാണ് ഇന്ന് പവർ കട്ട് ഏർപ്പെടുത്തിയത്. അൽ-സലാം ബ്ലോക്ക് 1, 4, 6, 7, 9 – അബു ഫുതൈറ, ബ്ലോക്ക് 1, 2,- ജാബർ അൽ-അഹ്മദ്, ബ്ലോക്ക് 7,-റൗദ ബ്ലോക്ക് 1 മുതൽ 5 വരെ, ഷാബ് അൽ ബഹ്‌രി ബ്ലോക് 1 മുതൽ 6 വരെ, മൈദാൻ ഹവല്ലി ബ്ലോക്ക് 2, 11 – ജാബർ അൽ അലി ബ്ലോക് 5, 6, 7 – ആൻഡലൂസ് ബ്ലോക്ക് 8, 13. വെസ്റ്റ് അബ്ദുല്ല അൽ മുബാറക്, ബ്ലോക്ക് 2, 3, 6, 7 – അബു ഫുതൈറ, ബ്ലോക്ക് 2 മുതൽ 5 വരെ, അൽ-സുലൈബിയ ബ്ലോക്ക് 5 മുതൽ 9 വരെ – അൽ-ഫൈഹ ബ്ലോക് 1 മുതൽ 4 വരെ, എന്നിവയാണ് പവർ കട്ട് ഏർപ്പെടുത്തിയ മറ്റു പാർപ്പിട പ്രദേശങ്ങൾ. അൽ വഫ്ര, അബ്ദാലി, റൗദത്തൈൻ, സുലൈബിയ, മിന അബ്ദുള്ള, സുബ്ഹാൻ, അൽ റായ്, ഷുവൈഖ് മുതലായ കാർഷിക, വ്യാവസായിക മേഖലകളിലും പവർ കട്ട് നേരിടും.

Leave a Reply

Your email address will not be published. Required fields are marked *